വണ്ടിപ്പെരിയാർ കേസ്;മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നു, ഇതിന് മാത്രമാണ് കടയിൽ വന്നിരുന്നതെന്ന് സാക്ഷിയായ കടയുടമ; ‘മിഠായി വാങ്ങാറില്ലെന്ന വാദം കള്ളം’

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കോടതി സുപ്രധാന തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷി. കുട്ടിയ്ക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ പറഞ്ഞു. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ. മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ പറയുന്നു. (Vandiperiyar case store keeper against arjun’s statement)
അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെവിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിച്ചു.
വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂൺ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു.
Story Highlights: Vandiperiyar case storekeeper against arjun’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here