Advertisement

‘എന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടു’; ജനങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

December 23, 2023
1 minute Read
Chief Minister pinarayi vijayan speaks on navakerala sadas

തന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടുവെന്നും ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിശയകരമായ സമീപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഞങ്ങൾ സംയമനം പാലിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അടിക്കും അടിക്കും എന്ന് ആവർത്തിച്ചു പറഞ്ഞു. ജനങ്ങൾ ഇതൊന്നും വകവെക്കുന്നില്ല. ഇത് കേന്ദ്ര സർക്കാരിനുള്ള ഒരു സന്ദേശം കൂടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിനു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയും ഉള്ള പരിപാടി ആയിരുന്നു നവകേരള സദസ്. ജനങ്ങൾക്ക് അത് മനസ്സിലായി. സർക്കാരിനെ പ്രതിക്കൂട്ടിലാക്കലാണ് എപ്പോഴും പ്രതിപക്ഷത്തിന് താത്പര്യം. കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ ചോദ്യംചെയ്ത് നാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ യോജിച്ച് നീങ്ങാമെന്ന് പ്രതിപക്ഷത്തോട് പല തവണ ആവശ്യപ്പെട്ടു.

മന്ത്രിസഭ നടത്തിയ അഭ്യർത്ഥനയ്ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി നിങ്ങളുമായി ഒരു യോജിപ്പിനും ഇല്ല എന്നായിരുന്നു. ശബരിമല വിമാനത്താവളത്തിൽ കേന്ദ്രത്തിന്റെ പിന്തുണ ഉണ്ട്. ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ആവശ്യമായ അനുമതികൾ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, തുക നമ്മൾ തന്നെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ഗൺമാന്റെ ക്രൂര മർദ്ദനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ നിർബന്ധിതരായിരിക്കുന്നത്. ആലപ്പുഴയിൽ KSU, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ​മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാനായിരുന്നു കോടതിയുടെ നിർദേശം. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം വന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top