Advertisement

‘ഒരു ജനതയെ കുരുതികൊടുത്തിട്ട് പിന്നെ വോട്ടിന് ചെന്നാല്‍ അവര്‍ കേള്‍ക്കുമോ?’, ബിജെപിയുടെ സ്‌നേഹയാത്രയ്‌ക്കെതിരെ മുഖ്യമന്ത്രി

December 25, 2023
Google News 2 minutes Read
cm Pinarayi Vijayan against BJP's Snehayatra

ബിജെപിയുടെ സ്‌നേഹയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ജനതയെ കുരുതി കൊടുത്തിട്ട് വോട്ടിന് ചെന്നാല്‍ ആളുകള്‍ കേള്‍ക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.സംഘപരിവാറുകാര്‍ വലിയ രീതിയിലുള്ള അക്രമങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴിച്ചുവിട്ടത്. പള്ളികള്‍ അടക്കം തകര്‍ത്തു. ഇത്തരക്കാര്‍ നടത്തുന്ന സ്‌നേഹയാത്രയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. (cm Pinarayi Vijayan against BJP’s Snehayatra)

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് എംപി തുറന്നടിച്ചു. മണിപ്പൂര്‍ കലാപത്തിലെ നിശബ്ദതയെ കുറിച്ച് പ്രധാനമന്ത്രിയോട് ബിഷപ്പുമാര്‍ ചോദിക്കണമായിരുന്നു. വിചാരധാരയില്‍ ആഭ്യന്തര വെല്ലുവിളികള്‍ എന്ന ഭാഗത്ത് ക്രിസ്ത്യാനികളെ കുറിച്ച് പറയുന്നുണ്ടെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

സഭാ പ്രമുഖരേയും വ്യവസായ പ്രമുഖരേയും ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്ന് വിരുന്നിനുശേഷം ബിഷപ്പുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്.

Story Highlights: cm Pinarayi Vijayan against BJP’s Snehayatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here