വിസ്മയം തീർക്കാൻ വാലിബൻ; ആവേശം തീർത്ത് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ
മോഹൻലാൽ ചിത്രത്തിന്റെ വലിയ ഒരു വിജയം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയ നേര് സിനിമ വലിയ ആശ്വാസം സമ്മാനിക്കുമ്പോൾ മലൈക്കോട്ടൈ വാലിബനായുള്ള ആകാംക്ഷ ഉയരങ്ങളിലാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു.(Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster)
ഏറെ സസ്‌പെൻസ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നുറപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത് എന്ന് ഓർമിച്ച് ആരാധകർക്ക് ക്രിസ്‍മസ് ആശംസകളും നേർന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പിരിയഡ് ഡ്രാമയാണ് ഈ ചിത്രം. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ ആവേശവും സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. സോണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Story Highlights: Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here