Advertisement

‘ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതുകൊണ്ടാകും ബിഷപ്പുമാരെ വിളിച്ചത്, ആ ബോധ്യം നല്ലതാണ്, പക്ഷേ…’; വിമര്‍ശിച്ച് സാദിഖലി തങ്ങള്‍

December 25, 2023
Google News 3 minutes Read
Sadiq Ali Shihab Thangal criticizes Narendra Modi Christmas event

പ്രധാനമന്ത്രി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് ഭരണകൂടത്തിന് ചേര്‍ന്നതല്ലെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു.എല്ലാ വിശ്വാസങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. അത് സര്‍ക്കാര്‍ മനസിലാക്കണം. സര്‍ക്കാര്‍ ആരുടെയെങ്കിലും വിശ്വാസത്തെ ഇകഴ്ത്താന്‍ തയ്യാറാകരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. (Sadiq Ali Shihab Thangal criticizes Narendra Modi Christmas event)

ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ട് എന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും ആ ബോധ്യം നല്ലതാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ആശങ്ക അകറ്റുക എന്നതാണ് ഭരണകൂടത്തിന്റെ ചുമതല. മണിപ്പൂര്‍ കലാപത്തിന്റെ ഭീകരാവസ്ഥ അവസാനിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

സഭാ പ്രമുഖരേയും വ്യവസായ പ്രമുഖരേയും ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്ന് വിരുന്നിനുശേഷം ബിഷപ്പുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്.

Story Highlights: Sadiq Ali Shihab Thangal criticizes Narendra Modi Christmas event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here