മറ്റുള്ളവരുമായുള്ള സൗഹൃദത്തിലെ അസൂയ; ബാല്യകാല സുഹൃത്തിനെ ജീവനോടെ കത്തിച്ചുകൊന്ന് ട്രാന്‍സ് മാന്‍

ചെന്നൈയില്‍ യുവതിയെ ട്രാന്‍സ് മാന്‍ ജീവനോടെ കത്തിച്ച് കൊന്നു. മധുര സ്വദേശി ആര്‍ നന്ദിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മഹേശ്വരിയെന്ന വെട്രിമാരനെയാണ് കേസില്‍ പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് തലമ്പൂരിലെ പൊന്‍ മാറില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ നന്ദിനിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മധുരയില്‍ ഒരുമിച്ച് സ്‌കൂളില്‍ പഠിച്ചിരുന്നവരായിരുന്നു രണ്ടു പേരും. ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നു. (Transsexual burns childhood friend alive in Chennai)
തുടര്‍ പഠനത്തിനായി നന്ദിനി മധുര വിട്ടു. ഇതോടെയാണ് മഹേശ്വരി ലിംഗ മാറ്റം നടത്തി വെട്രിമാരനായത്. കഴിഞ്ഞ എട്ട് മാസമായി രണ്ടു പേരും ചെന്നൈയിലെ ഐ ടി കമ്പനിയിലെ ജീവനക്കാരാണ്. മറ്റ് പുരുഷന്മാരുമായുള്ള നന്ദിനിയുടെ സൗഹൃദമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംസാരിക്കാനായി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ച ശേഷംനന്ദിനിയുടെ കൈകള്‍ ബന്ധിച്ച് കൈ ഞരമ്പുകള്‍ മുറിച്ചു. പിന്നീട് യുവതിയെ വെട്രിമാരന്‍ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Transsexual burns childhood friend alive in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here