പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ ബലമായി മോചിപ്പിച്ച് കൊണ്ടുപോയ കേസ്; സിപിഐഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ മോചിപ്പിച്ച കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി അശോകനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.ചോദ്യം ചെയ്യലിനായി ചാലക്കുടി പൊലീസ് നോട്ടിസ് നല്‍കിയാണ് അശോകനെ വിളിച്ചുവരുത്തിയത്. സെഷന്‍സ് കോടതിയില്‍ അശോകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി വിധി വന്നശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ റിമാന്‍ഡിലാണ്. (Nidhin pullan release case CPIM leader questioned )
ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് നിധിന്‍ പുല്ലന്‍ ഉള്‍പ്പെടെ പൊലീസ് ജീപ്പ് തകര്‍ത്തത്. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത നിധിന്‍ പുല്ലനെ അശോകന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ ബലമായി സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
അശോകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ഇദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്യാതിരുന്നത്. നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അശോകനെ വിട്ടയച്ചത്.
Story Highlights: Nidhin Pullan release case CPIM leader questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here