ദക്ഷിണാഫ്രിക്കൻ മണ്ണിൽ പൊരുതാതെ വീണ് ഇന്ത്യ; ദക്ഷിണാഫ്രിക്കൻ വിജയം ഇന്നിങ്സിനും 32 റൺസിനും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 163 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. സ്‌കോര്‍; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായി. വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം മറികടക്കാനായത്.
Read Also : 2023 ലോകകപ്പിന് റെക്കോർഡ് വ്യൂവർഷിപ്പ്; എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി
രണ്ട് മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ആറാം ഓവറില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനും മടങ്ങേണ്ടിവന്നു.
Story Highlights: India loses first test against South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here