‘സീറ്റ് വെച്ച് മാറില്ല; പാർട്ടിയുടെ ശക്തി കോൺഗ്രസ് മനസിലാക്കിയിട്ടുണ്ട്’; മോൻസ് ജോസഫ്

യുഡിഎഫിനോട് കോട്ടയം ലോക്സഭാ മണ്ഡലം ആവശ്യപ്പെടാൻ ഉറച്ച് കേരള കോൺഗ്രസ്. സീറ്റ് വെച്ച് മാറില്ലെന്നും മണ്ഡലത്തിൽ പാർട്ടിയുടെ ശക്തി കോൺഗ്രസ് മനസിലാക്കിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായും കടുത്തുരുത്തിയും നിലനിർത്തിയത് കേരള കോൺഗ്രസിന്റെ ശക്തിയിൽ ആണെന്ന് മോൻസ് ജോസഫ് ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു.(Kerala Congress to demand Kottayam Lok Sabha constituency to UDF)
കേരള കോൺഗ്രസിന് കോട്ടയം ജില്ലയിൽ കാര്യമായ ശക്തി ഇല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ പറയുന്നത്. അതുകൊണ്ടുതന്നെ സീറ്റ് ലോക്സഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന കോൺഗ്രസിനുള്ളിൽ അടക്കം പറച്ചിൽ ഉണ്ടായിരുന്നു.
എന്നാൽ കോട്ടയം സീറ്റ് തന്നെ ഇത്തവണ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം. സീറ്റ് ചർച്ചകൾ തുടങ്ങുമ്പോൾ ഇക്കാര്യം യുഡിഎഫിന് അറിയിക്കും. എല്ലാവർക്കും സ്വീകാര്യനായ മികച്ച സ്ഥാനാർത്ഥി ഉണ്ടാകുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
Story Highlights: Kerala Congress to demand Kottayam Lok Sabha constituency to UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here