Advertisement

‘രാമക്ഷേത്രമാണോ തൊഴിലില്ലായ്മയോ? ഏതാണ് യഥാർത്ഥ പ്രശ്നം?’; സാം പിട്രോഡ

December 28, 2023
2 minutes Read
Sam Pitroda Says 'Is Ram Mandir Real Issue'

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ആണോ? അതോ രാമക്ഷേത്രമാണോ രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം സാം പിട്രോഡയെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി.

ഇന്ത്യയിലെ 40% ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്. മോദി ഒരു പാർട്ടിയുടെ മാത്രം പ്രധാനമന്ത്രിയല്ല, അദ്ദേഹം എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശവും ഇതാണ്. തൊഴിലിനെക്കുറിച്ച്, പണപ്പെരുപ്പത്തെക്കുറിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളെയും വെല്ലുവിളികളെയും കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രമാണോ തൊഴിലില്ലായ്മയോ? ഏതാണ് യഥാർത്ഥ പ്രശ്നം? ജനങ്ങൾ തീരുമാനിക്കണം. മതത്തിൽ വിശ്വശിക്കാം, എന്നാൽ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുക- ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ പറഞ്ഞു. പിട്രോഡയുടെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന സാം പിത്രോഡയ്ക്ക് ഇന്ത്യക്കാരുടെ വികാരങ്ങൾ എത്രത്തോളം അറിയാമെന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ചോദിച്ചു.

ഇത്തരക്കാർക്ക് രാമൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്ന് പിത്രോഡയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രി മീനാകാശി ലേഖി കുറ്റപ്പെടുത്തി. ശ്രീരാമനോട് കോൺഗ്രസ് അകലം പാലിക്കുന്നു എന്നതിന്റെ തെളിവാണ് പിട്രോഡയുടെ പ്രസ്താവനയെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാറും പ്രതികരിച്ചു.

Story Highlights: Sam Pitroda Says ‘Is Ram Mandir Real Issue’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top