Advertisement

ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ; സംസ്ഥാനത്തിൻ്റെ തലവനെതിരെ അക്രമം അഴിച്ചു വിടുകയാണെന്ന് ​ഗവർണർ

December 28, 2023
Google News 2 minutes Read
SFI Black flag protest against Governor Arif Mohammed Khan

ഒരാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് നേരെ പ്രതിഷേധം തുടർന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള വഴിമധ്യേ എകെജി സെന്ററിന് സമീപത്തുവച്ച് എസ്എഫ്ഐ പ്രവർത്തകർ ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചു. പൊലീസ് പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടും ഗവർണറുടെ വാഹനവ്യൂഹനത്തിന് നേരെ നാല് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി ചാടി വീഴുകയായിരുന്നു. 

ഗവർണർക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ രണ്ടു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ് എഫ് ഐ മയപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സർവ്വകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസുകാരെ തിരുകികയറ്റിയ ചാൻസലർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

Read Also : ‘എന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടു’; ജനങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ തലവനെ ആക്രമിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ഗവർണർ ഇന്നും തുടർന്നു. സംസ്ഥാനത്തിൻ്റെ തലവനെതിരെ അക്രമം അഴിച്ചു വിടുകയാണ്. അത്തരക്കാർക്കെതിരെ ഒരു നടപടിയും ഇല്ല. പിന്നെ അവർക്ക് എന്താണ് ചെയ്ത് കൂടാത്തതെന്നും പ്രതിഷേധക്കാരെ പരാമർശിച്ച് ​ഗവർണർ ചോദിച്ചു.

Story Highlights: SFI Black flag protest against Governor Arif Mohammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here