Advertisement

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

December 28, 2023
Google News 0 minutes Read
SFI leader suspended from Bharat Mata Law College

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും നിയമ വിദ്യാർഥിയുമായ ആദില്‍ നസീറിനെയാണ് സസ്പെൻഡ് ചെയ്തത്. 24 ആയിരുന്നു ഗാന്ധിജിയുടെ പ്രതിമയെ അവഹേളിച്ച സംഭവം പുറത്തുകൊണ്ടുവന്നത്. സസ്പെൻഷൻ ഓർഡറിന്റെ പകർപ്പ് 24 ന് ലഭിച്ചു.

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിരുന്നു എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.

എസ്.എഫ്.ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here