Advertisement

അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

December 29, 2023
Google News 1 minute Read
black money at Amaravila Checkpost; Two arrested

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് കുഴൽപ്പണം കടത്താനുള്ള ശ്രമം നടന്നത്. എക്സൈസ് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു. പണം ആർക്കാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുമ്പും ഇതേ രീതിയിൽ കള്ളപ്പണം കടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

Story Highlights: black money at Amaravila Checkpost; Two arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here