കൊല്ലത്ത് ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു; പ്രതിയെ പൊലീസ് പിടികൂടി

കൊല്ലത്ത് ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു. കൊല്ലം ജില്ലയിലെ മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മൂന്നാം കുറ്റിയിൽ ഉള്ള രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here