Advertisement

‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; കേരളത്തിലെ ഗവർണറുമായി ബന്ധമില്ലെന്ന് സംഘാടക സമിതി

December 30, 2023
Google News 2 minutes Read

ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ. നാടകം അതെ വേദിയിൽ തന്നെ കളിക്കാൻ ശ്രമിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ഗവർണറുമായി നാടകത്തിന് ബന്ധമില്ല. ഉത്തരവിനെതിരെ കോടതി തുറന്ന ശേഷം നടപടി സ്വീകരിക്കുമെന്ന് നടക് സംഘടന അറിയിച്ചു.(Natak Samithi on Governerum Thoppiyum Drama)

നാടകത്തിന് ഗവർണറുമായി ബന്ധമില്ലെന്ന് നടക് എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ അറിയിച്ചു. നാടകത്തിൽ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അം​ഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജർമൻ കഥയുടെ പരിഭാഷ ആണ്‌ നാടകമെന്നും സമിതി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം, നാടകത്തിനെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സബ് കളക്ടര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍ സണ്ണി, ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.

Story Highlights: Natak Samithi on Governerum Thoppiyum Drama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here