1500ഓളം പേർക്ക് ഭക്ഷണവും പണവും; പ്രളയമേഖലയിൽ കൈത്താങ്ങായി നടൻ വിജയ്

തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി. (Vijay arrives in Tuticorin to aid flood-affected families)
പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്.
2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായ വിതരണം.
ചെന്നൈ പ്രളയസമയത്ത് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിൽ ആണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.
Story Highlights: Vijay arrives in Tuticorin to aid flood-affected families
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here