ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഷിവോമി; അടുത്ത വര്‍ഷം ആദ്യം ടെസ്ലയോട് ഏറ്റുമുട്ടും

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷിവോമി കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങള്‍ അറിയാം. (Xiaomi unveils its first electric car )
മൊബൈല്‍ ഫോണ്‍ലാപ്‌ടോപ്പ് വിപണിയിലെ ശക്തമായ മത്സരം മൂലം പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പല സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളും. പത്തു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ഷവോമിയാണ് മാറ്റത്തിനു തുടക്കമിടുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാണരംഗത്താണ് ഷവോമിയുടെ ഭാഗ്യപരീക്ഷണം. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷവോമി എസ് യു സെവന്‍, ടെസ്‌ലയുടെ മോഡല്‍ എസിനോടും പോര്‍ഷെ ടൈകാനോടുമാണ് ഏറ്റുമുട്ടുക. അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍ മുന്‍നിരയിലെത്തുകയാണ് ഷവോമിയുടെ ലക്ഷ്യം.
ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2021ലാണ് കാര്‍ വിപണിയിലേക്ക് കടക്കാനുള്ള പദ്ധതി ഷവോമി പ്രഖ്യാപിച്ചത്. ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ ചൈനയില്‍ വലിയ സാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് അതിനു കാരണം. ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്‌സുമാണ് അവ.
ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ് എസ് യു സെവന്‍. മണിക്കൂറില്‍ 265 കിലോമീറ്ററാണ് പരമാവധി വേഗം. അഞ്ചു സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.
Story Highlights: Xiaomi unveils its first electric car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here