പെൺകുട്ടിയെ ശല്യം ചെയ്തതായി ആരോപണം: യുപിയിൽ 13 കാരനെ നഗ്നനാക്കി മർദിച്ചു

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ക്രൂര മർദ്ദനം. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് 13 കാരനെ നഗ്നനാക്കി മർദിച്ചത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ കുശിനഗറിൽ ഡിസംബർ നാലിന് രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വൈറലായ വീഡിയോയിൽ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ വളഞ്ഞിട്ട് ചവിട്ടുന്നതും കാണാം.
13 കാരനെ നഗ്നനാക്കി മർദിക്കുകയും കുളത്തിൽ മുക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കുട്ടിയെ മർദിച്ചതെന്നാണ് പ്രതികളുടെ വാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Teen thrashed, stripped, forced to stand in pond in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here