‘ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണം വേണം’; 80കാരിയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി.
പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല പൊട്ടിച്ചതിലൂടെ പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമല്‍ മറ്റ് കവര്‍ച്ചകള്‍ നടത്തിയിരുന്നോ എന്നും മറ്റാരെങ്കിലും സഹായത്തിനുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
Story Highlights: Young man arrested for stealing old lady’s necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here