Advertisement

ബാങ്കിൽ അടയ്ക്കാനുള്ള പണത്തിൽ നിന്ന് ബെവ്കോ ജീവനക്കാരൻ 81 ലക്ഷം തട്ടിയതിൽ വഴിത്തിരിവ്; അരവിന്ദ് പണമുപയോ​ഗിച്ചത് റമ്മി കളിക്കാൻ

January 13, 2024
Google News 2 minutes Read
Bevco employee fund fraud for online Rummy

പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബാങ്കിൽ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയത് റമ്മി കളിയ്ക്കാനെന്ന് കണ്ടെത്തൽ. 81.6 ലക്ഷം രൂപയാണ് പ്രതി അരവിന്ദ് തട്ടിയെടുത്തത്. അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് 22.5 ലക്ഷം രൂപയാണ്. ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ്. ഒളിവിൽ കഴിയുന്ന അരവിന്ദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. (Bevco employee fund fraud for online Rummy )

കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാ​ഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോ​ഗിക്കുകയായിരുന്നു. ബെവ്കോയിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!

ചില്ലറ വിൽപ്പനശാല മാനേജരുടെ പരാതിയിലായിരുന്നു അരവിന്ദിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. തട്ടിപ്പ് പുറത്തായെന്ന് ബോധ്യമായതോടെ ദിവസങ്ങളായി ഇയാൾ ജോലിയ്ക്ക് എത്താതിരിക്കുകയായിരുന്നു.

Story Highlights: Bevco employee fund fraud for online Rummy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here