IIT-BHU കൂട്ടബലാത്സംഗം; പ്രതികൾക്കെതിരെ ബുൾഡോസർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് മഹുവ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര. വാരണാസിയിലെ ഐഐടി ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ ബുൾഡോസർ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മഹുവ ചോദിച്ചു.
2013 നവംബർ ഒന്നിനാണ് ഐ.ഐ.ടി-ബി.എച്ച് യുവിലെ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്യാമ്പസിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ബിജെപി ഐടി സെല്ലിലെ അംഗങ്ങളാണെന്നാണ് സൂചന.
ഇതോടെയാണ് യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. ‘ബിജെപി ട്രോളൻ സേന’ അഥവാ ‘ഐടി സെൽ’ വാനർമാർ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത് കഴിഞ്ഞ് നവംബർ 2 മുതൽ ‘അജയ് ബിഷ്ത്’ അഥവാ യോഗാദിത്യനാഥ് എന്ത് ചെയ്യുകയായിരുന്നു? പ്രതികൾക്കെതിരെ ബുൾഡോസർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? – മഹുവ ട്വീറ്റ് ചെയ്തു.
Story Highlights: Mahua Moitra’s jibe at Yogi Adityanath over accused’s photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here