Advertisement

സഞ്ചാരം തടഞ്ഞ് ക്രൂരത; വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി

January 2, 2024
Google News 2 minutes Read

വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി. പിറവം ഇലഞ്ഞി ഒന്നാം വാർഡ് മലയിൽ വീട്ടിൽ മറിയക്കുട്ടിയെന്ന 76 കാരിയുടെ വീട്ടിലേക്കുള്ള വഴിയാണ് മുള്ളുവേലിയിട്ട് അടച്ചത്.വീടിനടുത്തെ റബ്ബര്‍ തോട്ട ഉടമ കടവന്ത്ര സ്വദേശി അരുൺ എബ്രാഹം ആണ് വേലി സ്ഥാപിച്ചത്.കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടെന്ന് കാട്ടിയായിരുന്നു നീക്കം.

അടുത്തയിടെയാണ് എറണാകുളം സ്വദേശികൾ ഇവിടെ 60 സെൻ്റ് സ്ഥലം വാങ്ങിയത്. വഴിയടച്ചതിനാല്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് വയോധികയും കുടുംബവും. വിധവയായ വയോധിക കഴിഞ്ഞ 60 വർഷമായി ഈ വീട്ടിലാണ് താമസം. ഒപ്പം ഏക മകളായ ലിസലിനും ഭർത്താവുമുണ്ട്.
വഴി കെട്ടിയടച്ച സംഭവത്തിൽ പിറവത്ത് നടന്ന നവകേരള സദസിൽ ഇവർ പരാതിയും നൽകിയിരുന്നു.

Story Highlights: Neighbor blocked the way of old lady’s house Piravom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here