ഇന്നലെ ഉയര്‍ന്നു, ഇന്ന് വീണ്ടും ഇടിഞ്ഞു; സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും ഉര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപവീതമാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5850 രൂപ നല്‍കേണ്ടി വരും. (Gold price January 03)
ഇന്നലെ ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5875 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയുമായിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച് 4860 രൂപയുമായിരുന്നു.
Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
2023 ഡിസംബര്‍ 28നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം.2023 ല്‍ 14 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Gold price January 03
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here