Advertisement

പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം; കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ പൊലീസ്

January 4, 2024
Google News 2 minutes Read
police station congress arrest

പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കിടക്കാൻ പൊലീസ് നീക്കം. ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. (police station congress arrest)

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത്. ഒന്നാം തിയതി രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ, പി​രി​ഞ്ഞു​പോ​യി​ല്ലെ​ങ്കി​ൽ ത​ല്ലി ഓ​ടി​ക്കു​മെ​ന്ന് സ്റ്റേ​ഷ​നു​ള്ളി​ൽ​നി​ന്ന് എ​സ്.​ഐ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Read Also: ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റിട്ട് പൊലീസുകാരൻ

മ​ണി​ക്കൂ​റു​ക​ൾ സ​മ​രം നീ​ണ്ടി​ട്ടും ച​ർ​ച്ച​ക്ക് പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ റോ​ഡ്​ ഉ​പ​രോ​ധ​വും ആ​രംഭിച്ചു. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ ആയത്. സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാൻ ആദ്യം പൊലീസ് മുതിർന്നെങ്കിലും ഗുരുതര വകുപ്പുകൾ ചേർത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സമരസമ്മർദത്തിന് വഴങ്ങി അർദ്ധരാത്രി ഒരു മണിയോടെ പോലീസ് പ്രവർത്തകരുമായി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കെത്തി. ഒന്നരയോടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.

പിണറായി വിജയന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നൽകുമെന്നായിരുന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ. ജാമ്യം കിട്ടിയതോടെ പൊലീസിനെതിരെ പ്രവർത്തകർ കൂകി വിളിച്ചു. കരിങ്കോടി പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.

Story Highlights: police station protest congress arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here