Advertisement

ഔ​ദ്യോ​ഗിക ഗ്രൂപ്പിൽ പൊലീസുകാരന്റെ രാഷ്ട്രീയ പോസ്റ്റ് ; DGPയ്ക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

January 4, 2024
Google News 1 minute Read
rahul Mamkootathil

പൊലീസിന്റെ ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി.

സിപിഒ കിരൺ എസ് ദേവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡ്യൂട്ടി ​ഗ്രൂപ്പിൽ പോസ്റ്റിട്ടത്. ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുലിന്റെ പരാതി. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോ​ഗസ്ഥനാണ് കിരൺ എസ് ദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസം​ഗമാണ് ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റിനെതിരെ സെനയ്ക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ​ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അം​ഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയത്. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.

Story Highlights: Rahul Mamkootathil complaint against Police officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here