മൂന്നു പതിറ്റാണ്ട് രാമജന്മഭൂമിക്കു കാവൽനിന്ന സിആർപിഎഫ് പിന്മാറുന്നു; ഇനി ചുമതല യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്

സിആർപിഎഫ് അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് പിന്മാറുന്നു. മൂന്നു പതിറ്റാണ്ട് രാമജന്മഭൂമിക്കു കാവൽനിന്ന സിആർപിഎഫ് ആണ് ചുമതലയിൽ നിന്ന് പിന്മാറുന്നത്. ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷൽ ടാസ്‌ക് ഫോഴ്സാണ് ശ്രീരാമക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല എറ്റെടുക്കുക.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം സിആർപിഎഫ് പിന്മാറും. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ സംരക്ഷണം സിആർപിഎഫ്, സ്പെഷൽ ടാസ്‌ക് ഫോഴ്സ്, പ്രവിശ്യ സായുധ പൊലീസ് സേന (പിഎസി) എന്നിർവ സംയുക്തമായി നിർവഹിയ്ക്കും.
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തിരുന്നു. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശിൽപം ഒരുക്കിയത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശിൽപ്പമാണ് ഒരുക്കിയിരിക്കുന്നത്.
മൈസുരു സ്വദേശിയായ വിഖ്യാത ശിൽപി അരുൺ യോഗിരാജ് തയ്യാറാക്കിയ ശിൽപമാണ് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തേരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശിൽപങ്ങളാണ് അന്തിമഘട്ടത്തിൽ പരിഗണിച്ചത്.
51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാർനാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിൻറെയും ശിൽപങ്ങൾ തയ്യാറാക്കിയത് അരുൺ യോഗിരാജാണ്.
Story Highlights: UP police Ayodhya Ram temple security CRPF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here