Advertisement

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു; കപ്പലില്‍ 15 ഇന്ത്യക്കാരുള്‍പ്പെടെ 21പേര്‍

January 5, 2024
Google News 14 minutes Read
Indian navy intercepts Liberian vessel hijacked in the Arabian Sea

സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു.(Indian navy intercepts Liberian vessel hijacked in the Arabian Sea)

ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

ബ്രസീലിലെ പോര്‍ട്ടോ ഡു അക്യൂവില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്ക് കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ വിമാനം കടലില്‍ നിരീക്ഷണം നടത്തിയതിന് പിന്നാലെ കപ്പലിന്റെ ചലനദിശ കണ്ടെത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ കപ്പലിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആദ്യം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ നാവികസേന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നാലെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരമായി.

Story Highlights: Indian navy intercepts Liberian vessel hijacked in the Arabian Sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here