മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ട്; സീറ്റ് വർധന ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് എം
അധിക സീറ്റ് എന്ന ആവശ്യത്തിലുറച്ച് കേരളാ കോൺഗ്രസ് എം. മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും കൂടുതൽ സീറ്റ് ചോദിക്കണമെന്ന് ആവശ്യം ഉയർന്നു.(Kerala Congress M demand for more seat)
കേരള കോൺഗ്രസ് എമ്മിന് കോട്ടയം സീറ്റിനു പുറമേ മറ്റു രണ്ടു സീറ്റുകൾ കൂടി വേണമെന്ന ആവശ്യമാണ് ഇന്ന് ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും ഉയർന്നുവന്നത്. മൂന്ന് സീറ്റ് യോഗ്യതയുണ്ടെന്നും സമയമാകുമ്പോൾ ഇക്കാര്യം മുന്നണിയിൽ ആവശ്യപ്പെടാനുമാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടന്നു കഴിഞ്ഞു. കോട്ടയത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിലും സജീവമായി തന്നെയുണ്ട്. കേന്ദ്രസർക്കാരിന്റെ നിലപാടുകൾ ഉയർത്തിക്കാട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം.
Read Also :തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു
തെരഞ്ഞെടുപ്പിന് മുമ്പ് റബർ വിഷയത്തിൽ പ്രശ്ന പരിഹാരം കാണാനും കേരള കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. താങ്ങു വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകും. സജി ചെറിയാൻ വിഷയവും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായി . പാർട്ടി പറഞ്ഞതുകൊണ്ടാണ് സജി ചെറിയാൻ തിരുത്തിയതെന്നാണ് കേരള കോൺഗ്രസ് എം പറയുന്നത്.
Story Highlights: Kerala Congress M demand for more seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here