Advertisement

സൊമാലിയന്‍ തീരത്ത് നിന്ന് കപ്പല്‍ തട്ടിക്കൊണ്ടുപോയി; കടല്‍ക്കൊള്ളക്കാരെന്ന് സംശയം; കപ്പലില്‍ 15 ഇന്ത്യക്കാരും

January 5, 2024
Google News 3 minutes Read
A Liberian-flagged ship with 15 Indian crew aboard hijacked near Somalia's coast

സൊമാലിയന്‍ തീരത്ത് നിന്ന് ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ഐഎന്‍എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. ( Liberian-flagged ship with 15 Indian crew aboard hijacked near Somalia’s coast)

കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സംഘത്തില്‍ ആരെല്ലാമുണ്ടെന്നത് സംബന്ധിച്ച് യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇന്നലെ വൈകീട്ടാണ് കപ്പല്‍ തട്ടിക്കൊണ്ട് പോയതെന്ന് നാവികസേന സ്ഥിരീകരിച്ചു. എംവി ലില നോര്‍ഫോര്‍ക്ക് എന്ന കാര്‍ഗോ ഷിപ്പാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി

നാവികസേനയുടെ വിമാനങ്ങളും പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കപ്പല്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് നാവികസേന കണ്ടെത്തിയതായാണ് വിവരം. കപ്പലിലെ ചില ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും നാവികസേനയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Story Highlights: A Liberian-flagged ship with 15 Indian crew aboard hijacked near Somalia’s coast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here