Advertisement

‘കായംകുളത്ത് മത്സരിച്ചപ്പോൾ കാലുവാരി, ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണം’; വിമർശിച്ച് ജി. സുധാകരൻ

January 6, 2024
Google News 1 minute Read

പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. കായംകുളത്ത് താൻ മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് ജി.സുധാകരൻ തുറന്നടിച്ചു. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ട്. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണം.
തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നു. പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താൻ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

ഇതിനിടെ നവ കേരള സദസിനിടെയുണ്ടായ അക്രമങ്ങൾക്കെതിരെയും ജി സുധാകരൻ വിമർശനമുന്നയിച്ചിരുന്നു. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ പ്രതികരിച്ചു.

പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഐഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓ‍ര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: G Sudhakaran Criticize Kayamkulam CPIM Leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here