Advertisement

‘സമസ്ത അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തയാര്‍; ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കണം’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

January 7, 2024
2 minutes Read
Jifri Muthukkoya Thangal

സമസ്ത അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തയാര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളന സമാപന വേദിയില്‍ ആയിരുന്നു പ്രതികരണം. അധ്യക്ഷ സ്ഥാനത്ത് താന്‍ പോരെങ്കില്‍ മാറ്റണമെന്നും ഭിന്നിപ്പുണ്ടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാന്മാര്‍ കാണിച്ച മാര്‍ഗത്തോട് പിന്‍പറ്റുകയാണ് വേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്വേഷവും പരസ്പരവുമുള്ള പോരും അവസാനിപ്പിക്കണം. തര്‍ക്കം തുടങ്ങിയാല്‍ അടിച്ചമര്‍ത്താന്‍ പ്രയാസമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

Story Highlights: Jifri Muthukkoya Thangal says he is ready to step down from position president of Samasta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top