ഓസ്‌ട്രേലിയൻ ഓപ്പൺ: യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്നക്ക് ജയം

ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം അങ്കിത റെയ്നക്ക് വിജയം. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെയാണ് റെയ്ന പരാജയപ്പെടുത്തിയത്.
രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 5-7, 7-6 (10-4) എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം സ്പാനിഷ് എതിരാളിയെ തകർത്തത്. ബുധനാഴ്ച യോഗ്യതാ റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനെയാണ് റെയ്‌ന നേരിടുക.
നിലവിൽ WTA സർക്യൂട്ടിൽ 208-ാം സ്ഥാനത്താണ് റെയ്ന. തന്റെ കന്നി ഗ്രാൻഡ്സ്ലാം മെയിൻ ഡ്രോയിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് റെയ്ന. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലെയും ഫ്രഞ്ച് ഓപ്പണിലെയും യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് വരെ റെയ്ന എത്തിയിരുന്നു.
Story Highlights: Australian Open 2024: India’s Ankita Raina beats Jessica Bouzas Maneiro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here