നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച ‘ആവേശകരമായ അനുഭവം’; കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്

തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് മാധവ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് കുറിച്ചാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.(Madhav Suresh share Experience with Narendra Modi)
‘ഇത്തരത്തിലൊരു അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവമായിരുന്നു’- മാധവ് ഇൻസ്റ്റഗ്രാമിൽകുറിച്ചു. ചിത്രത്തിൽ മാധവിന്റെ തോളിൽ കൈവെച്ച് മോദി സംസാരിക്കുന്നതും കാണാം.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കും സഹോദരി ഭാവ്നിക്കുമൊപ്പം മാധവ് നരേന്ദ്ര മോദിയെ സന്ദർശിക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപി തന്നെയാണ് പങ്കുവച്ചത്.
അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തുമെന്നാണ് റിപ്പോർട്ട്. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പൊലീസ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
Story Highlights: Madhav Suresh share Experience with Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here