Advertisement

‘ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാം, ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്’: ശ്വേത മേനോൻ

January 9, 2024
Google News 1 minute Read

ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാമെന്ന് നടി ശ്വേത മേനോൻ. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിക്കുകയാണെന്നും ശ്വേത മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.

”രാജ്യം വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്’– ശ്വേത മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയ ശ്വേത മേനോനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി . ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ശ്വേതാ മോനോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ശേത്വാ മേനോൻ യാഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയെന്നും ഇത്തരം ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പോസ്റ്റിന് താഴെ കുറിച്ചു.

Story Highlights: Shwetha Menon About Lakshwedeep tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here