Advertisement

സ്വകാര്യ വിവരങ്ങൾ ചോർത്തി ‘കിഡ്നാപിങ്’; ഇരയാവുന്നത് വിദ്യാർഥികൾ; എന്താണ് ‘വെർച്വൽ കിഡ്നാപിങ്’?

January 9, 2024
Google News 1 minute Read

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കുടുംബത്തിന്റെ അറസ്റ്റ് നമ്മൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമായ ഒന്നായിരുന്നു. എന്നാൽ ഇതിൽ പ്രതികൾ നേരിട്ട് നടത്തിയ ആസൂത്രണവും പ്രതികളുെട സാന്നിധ്യവും വ്യക്തമായിരുന്നു. എന്നാൽ പ്രതികളുടെ സാന്നിധ്യ ഇല്ലാതെ ആളുകൾ സ്വയം തട്ടിക്കൊണ്ടുപോകലിന് വി​ധേയരായല്ലോ? സൈബർ ലോകത്തെ തട്ടിപ്പുകളിലേക്ക് മറ്റൊന്നു കൂടി എത്തപ്പെടുകയാണ്. വെർച്വൽ കിഡ്നാപിങ് എന്ന തട്ടിപ്പിനിരയായ വിദ്യാർഥിയുടെ വെളിപ്പെടുത്താലാണ് ഇപ്പോൾ ഞെട്ടൽ ഉളവാക്കുന്നത്.

യുഎസിൽ പഠിച്ചുകൊണ്ടിരുന്ന ചൈനീസ് വിദ്യാർഥിയെ കാണാതായത് ഒരാഴ്ച മുൻപാണ്. ഒടുവിൽ യൂട്ടായിൽ കൊടുംതണുപ്പത്ത് ഒരു ടെന്റിൽ താമസിക്കുന്ന നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെർച്വൽ കിഡ്നാപിങ് എന്ന സൈബർ ലോകത്തെ വലിയ ചതിക്കുഴയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടന്നത്. ഓൺലൈനിലൂടെയാണ് ഒരു സം​ഘം യുവാവിനെ കിഡ്നാപ് ചെയ്തത്.

സ്വകാര്യ വിവരങ്ങളാണ് ഈ തട്ടിപ്പിനായി ഉപയോ​ഗിക്കുന്നത്. ഴുവാങ്ങ് എന്ന ചൈനീസ് വിദ്യാർഥിയെ കുടുക്കിയത് എംബസിയിൽ നിന്നാണെന്ന വ്യാജ ഫോൺ വിളിയായിരുന്നു. ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന വിവരമുണ്ടെന്നും രക്ഷപ്പെടാനായി ധാരാളം പണം ആവശ്യമാണെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് ഇവർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകും. ഇങ്ങനെയാണ് ഴുവാങ്ങ് യൂട്ടായിലേക്ക് ഒളിച്ചോടിയത്.

ടെന്റിലിരിക്കുന്ന തരത്തിലുള്ള ചിത്രവും ഴുവാങ്ങിനെക്കൊണ്ട് എടുപ്പിച്ച് കിഡ്‌നാപ്പർമാർ വാങ്ങി. ഇതുപയോ​ഗിച്ചായിരുന്നു തട്ടിപ്പരങ്ങേറിയത്. ആ ചിത്രം ഉപയോഗിച്ച് അരക്കോടിയിലധികം രൂപ മോചനദ്രവ്യമായി ചൈനയിലുള്ള ഴുവാങ്ങിന്‌റെ മാതാപിതാക്കളിൽ നിന്ന് വാങ്ങി. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനെത്തുന്ന ചൈനീസ് വിദ്യാർഥികളാണ് ഈ തട്ടിപ്പിനു കൂടുതലും ഇരയാവുന്നത്. നിരവധി തട്ടിപ്പുകളാണ് ഇതിൽ നടത്തുന്നത്. ഴുവാങ് ബ്ലാക്മെയിലിങ് തട്ടിപ്പിലാണ് കുടുങ്ങിയത്.

കമ്പ്യൂട്ടറുകളിലും സെർവറുകളിലുമൊക്കെ കടന്നുകയറി സ്വകാര്യവിവരങ്ങളും മറ്റും ചോർത്തിയെടുത്തശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടും. ഇത് കൂടാതെ ഇരകളുടെ സംസാരവും വിഡിയോകളുമൊക്കെ കൃത്രിമമായി തയാറാക്കിയും തട്ടിപ്പ് നടത്തും. പണം തട്ടിയെടുക്കാനായി സൈബർ ലോകത്തെ ദുരുപയോ​ഗം ചെയ്യുന്നത് വർധിക്കുകയാണെന്ന് ഇതിൽ നിന്ന് മനസിലാക്കാൻ കഴിയും.

Story Highlights: Virtual Kidnapping: The Dark World of Cyber Extortion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here