സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ

ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും.ധനമന്ത്രി കെഎൻ ബാലഗോപാലാൽ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം. നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ നിയമസഭയിലെത്തും.
Story Highlights: Kerala budget 2024 will be presented on february 5th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here