പ്രേക്ഷകർക്കൊപ്പം പ്രിയ അവതാരകർ; മനം നിറയ്ക്കാൻ കലാകാരന്മാർ; ചരിത്രം കുറിക്കാൻ ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം

ചരിത്രം കുറിക്കാൻ ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ജനുവരി 28 ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ട്വന്റിഫോറിലെ പ്രേക്ഷകരുടെ പ്രിയ അവതാരകർക്കൊപ്പം നിരവധി കലാകരന്മാരും എത്തുന്നതോടെ പ്രേക്ഷക സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. എല്ലാ ജില്ലയിൽ നിന്നുമുള്ള ആളുകൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാൻ കഴിയും.
പ്രശസ്ത ഗായകരും ഈ സംഗമവേദിയിൽ സംഗീതമൊരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് പേര് രെജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 11.00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം.
പങ്കെടുക്കാനായി ബന്ധപ്പെടുന്നവർക്ക് ക്ഷണക്കത്ത് ലഭിക്കുകയും ചെയ്യും. ലോക ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു മുഹൂർത്തത്തിൽ ഭാഗമാകാൻ എല്ലാ പ്രേക്ഷകർക്കും സ്വാഗതം.
Register free for the event: https://www.twentyfournews.com/viewers-meet
Email ID: 24connect@twentyfournews.com
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 6235968630
Story Highlights: First State Conference of Twenty Four Audiences on January 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here