Advertisement

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി അന്തരിച്ചു

January 15, 2024
Google News 2 minutes Read
Amit Shah's Sister Dies During Treatment At Hospital In Mumbai

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. സഹോദരിയുടെ നിര്യാണത്തെ തുടർന്ന് ഷായുടെ മുഴുവൻ പരിപാടികളും റദ്ദാക്കിയാതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.

അസുഖത്തെ തുടർന്ന് കുറച്ചുനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേശ്വരിബെൻ ഷാ. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അഹമ്മദാബാദിലെ വസതിയിൽ എത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാ, ബിജെപി അനുഭാവികൾക്കൊപ്പം മകരസംക്രാന്തി ആഘോഷിക്കാൻ അഹമ്മദാബാദിലുണ്ട്. തിങ്കളാഴ്ച ബനസ്കന്ത, ഗാന്ധിനഗർ ജില്ലകളിലെ രണ്ട് പരിപാടികളിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. ഈ പരിപാടികളെല്ലാം റദ്ദാക്കി.

Story Highlights: Amit Shah’s Sister Dies During Treatment At Hospital In Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here