ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കും; മന്ത്രി പി രാജീവ് രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

കരുവന്നൂർ കേസ്സിലെ ഇ. ഡി. യുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി രാജീവ്, മുൻ മന്ത്രി എ. സി. മൊയ്തീൻ, മുൻ എം. പി. പി. ബിജു, നിരവധി സി. പി. എം സംസ്ഥാന ജില്ലാ ഏരിയാ ലോക്കൽ ബ്രാഞ്ച് നേതാക്കൾ ചേർന്ന് ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കരുവന്നൂരിലേതെന്നും പാവപ്പെട്ട നിക്ഷേപകരെ വഞ്ചിച്ച കൊലച്ചതിയൻമാരാണ് ഇതിനെല്ലാം നേതൃത്വം നൽകിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിയമമന്ത്രി കൂടിയായ പി. രാജീവിന് നിയമവാഴ്ചയിൽ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മൊഴി നൽകിയത് സ്വന്തം സഖാക്കൾ തന്നെയാണെന്ന് മറക്കരുത്. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നും ബിജെപി അധ്യക്ഷൻ വിമർശിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി രാജീവിനും സിപിഐഎമ്മിനും എതിരെ നിർണ്ണായക വെളിപ്പെടുത്തലുകളാണ് ഇഡി ഹൈക്കോടതിയlൽ നടത്തിയത്. കരുവന്നൂർ ബാങ്കിൽ നlയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചു. 17 സി.പി.എം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിലുണ്ടായിരുന്നു .രഹസ്യ അക്കൗണ്ടുകൾ വഴി സി.പി.എം നിക്ഷേപം നടത്തിയത് 100 കോടിയിലധികം രൂപയെന്നും ഇ.ഡി വെളിപ്പെടുത്തി.
Read Also : ‘ഞങ്ങളുടെ ചോദ്യങ്ങൾക്ക് മാത്യു കുഴൽനാടൻ ആദ്യം മറുപടി പറയട്ടെ’; പി രാജീവ്
കരുവന്നൂർ സഹകരണബാങ്കിൽ നിയമവിരുദ്ധമായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും മന്ത്രിയായപ്പോഴും ഇടപെടലുകൾ നടത്തിയിട്ടില്ല. എന്താണെന്ന് കാത്തിരുന്ന് നോക്കാമെന്നും പി രാജീവ് പറഞ്ഞു.
Story Highlights: K Surendran wants Minister P Rajiv to resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here