Advertisement

രാമക്ഷേത്രത്തിലെ 108-അടി ഭീമൻ ചന്ദനത്തിരി കത്തിച്ചു, സുഗന്ധം 50 കിലോമീറ്റർ വരെ എത്തും

January 16, 2024
Google News 1 minute Read

അയോധ്യയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് അഗ്‌നി പകർന്നു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിർമ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികൾ പറഞ്ഞു. ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമൻ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ളതാണ് ചന്ദനതിരി. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചന്ദനത്തിരി, 50 കിലോമീറ്ററോളം പരിധിയിൽ സുഗന്ധം പരത്തും.

Story Highlights: 108-Foot Incense Stick Lit At Ram Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here