സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചു. തനിക്കെതിരായ
സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്നാണ് സൂരജിന്റെ പരാതി.
കെ.എസ് ചിത്രയ്ക്കെതിരെ സൂരജ് കഴിഞ്ഞദിവസം വിമർശനമുന്നയിച്ചതിന് പിന്നാലെ സൂരജ് സന്തോഷിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഇതിൽ തളരില്ലെന്നും നിയമനടപടിയെടുക്കുമെന്നും ഗായകൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ തനിക്കൊപ്പം നിൽക്കാത്തതിന് സൂരജ് സമത്തിൽ നിന്നും രാജിവച്ചത്.
ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്റ പ്രതികരണം. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനമാണ് സൂരജിന് നേരെ നടന്നത്.
ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല വിമർശിച്ചത്. അവർ എടുത്ത നിലപാടിനെയാണെന്നും സൂരജ് സന്തോഷ് പറഞ്ഞു. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിച്ചിട്ടില്ലെന്നും സൂരജ് സന്തോഷ് പ്രതികരിച്ചിരുന്നു.
Story Highlights: Sooraj Santhosh resigns from Singers’ association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here