മദ്യ ലഹരിയിൽ യാത്രക്കാരൻ ജീവനക്കാരിയെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി

യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനം ടോക്കിയോയിൽ അടിയന്തരമായി തിരിച്ചിറക്കി. മദ്യ ലഹരിയിൽ യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിനെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. ജാപ്പനീസ് എയർലൈൻ ആയ ഓൾ നിപ്പോൺ എയർവേസിൽ ബുധനാഴ്ചയാണ് സംഭവം.
55 കാരനായ അമേരിക്കൻ യാത്രക്കാരനാണ് ജീവനക്കാരിയെ അക്രമിച്ചതെന്നാണ് വിവരം. മദ്യ ലഹരിയിലായിരുന്ന ഇയാൾ ജീവനക്കാരിയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തിൽ തിരിച്ചിറക്കി. 159 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തൻ്റെ പെരുമാറ്റത്തെക്കുറിച്ച് ഓർമയില്ലെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജാപ്പനീസ് ബ്രോഡ്കാസ്റ്റർ ടിബിഎസ് റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവമാണ്.
Story Highlights: US Plane Returns To Japan After “Heavily Drunk” Flier Bites Cabin Crew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here