SFI നേതാവിന് കുത്തേറ്റ സംഭവം; കേസിൽ 15 പ്രതികൾ; മഹാരാജാസ് കോളേജ് അടച്ചു
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സംഭവത്തിൽ എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്ഐആർ. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്‌ഐആർ. വിദ്യാർഥികളുടെ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചു.
യൂണിവേഴ്‌സിറ്റി നാടകോത്സവത്തിന്റെ ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരുന്ന നാസർ അബ്ദുൾ റഹ്മാനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. കോളേജിൽ സ്റ്റാഫ് കൗൺസിൽ വിളിച്ചു. അടിയന്തര നടപടികൾ തീരുമാനിക്കും.
Read Also : 1.05 കോടി രൂപ ചെലവ്; നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ
കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം.
Story Highlights: Ernakulam Maharajas college closed due to student clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here