Advertisement

എം.ടിക്കെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് സജി ചെറിയാനെന്ന് ജി. സുധാകരൻ; പ്രതികരിക്കാതെ സാംസ്കാരിക മന്ത്രി

January 18, 2024
Google News 1 minute Read
Saji Cheriyan was silent on G. Sudhakaran's response

മന്ത്രി സജി ചെറിയാനെതിരായ മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന്റെ പരാമർശത്തിൽ പ്രതികരിക്കാതെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി സജി ചെറിയാൻ. എം.ടി വാസുദേവൻ നായർക്കെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് സജി ചെറിയാൻ എന്നായിരുന്നു ജി. സുധാകരന്റെ പരാമർശം. ഏത് ചെറിയാൻ ആണെങ്കിലും അങ്ങനെ പറയാമോ എന്നും സുധാകരൻ വിമർശിച്ചിരുന്നു.

കെകെ ശൈലജയെ പരോക്ഷമായി വിമർശിച്ചും ജി. സുധാകരൻ രം​ഗത്തെത്തി. ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും ജി. സുധാകരൻ പരിഹസിച്ചു. ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ പറഞ്ഞു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

PWD വകുപ്പ് ശരിയാക്കി കൊടുത്ത റോഡുകളും പാലങ്ങളും കൊണ്ടാണ് കഴിഞ്ഞ തവണ ജോസഫ് എം പുതുശേരി തോറ്റത്. നമുക്ക് കിട്ടുന്ന സ്ഥാനങ്ങൾ അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഏതൊരാളായാലും പ്രസ്ഥാനത്തെ വളർത്താനാകണം. സ്റ്റാലിന്റെ ഗവൺമെന്റ് അഴിമതി ഗവൺമെന്റാണ്. അവരുടെ രണ്ട് മന്ത്രിമാർ ജയിലിലാണ്. കെജ്രിവാൾ ഗവൺമെന്റും ഇങ്ങനെ തന്നെയാണ്.
എം ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Paris 2024 opening ceremony Olympic article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here