പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്രമോദി ജനങ്ങളോട് സംവദിക്കുന്നത്; വി മുരളീധരൻ

വീണാ വിജയനെതിരായി ആർ.ഓ.സി കണ്ടെത്തിയ വിവരങ്ങൾ അതീവ ഗുരുതരാമെന്ന് വി മുരളീധരൻ. അഴിമതി വ്യക്തമാക്കി പുറത്തുവന്നിട്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് 2 കമ്പനികൾ തമ്മിൽ ഒരു കരാർ ഉണ്ടാക്കിയെന്നാണ്.
കമ്പനി രജിസ്റ്റർ ചെയ്‌തിരിക്കുന്നത് കർണാടകയിലാണെന്ന് വി മുരളീധരൻ പറഞ്ഞു. കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ആദ്യനടപടികൾ കൈക്കൊള്ളണം. പ്രതിപക്ഷം കർണാടക കോൺഗ്രസിനോട് അന്വേഷണം ആവശ്യപ്പെടണം.
അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്രമോദി ജനങ്ങളോട് സംവദിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം തിരുവല്ലത്ത് വികസന ഭാരത സങ്കല്പ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടിയത് ജനപക്ഷ വികസനം നയമാക്കിയതിനാലാണ്. അതിൻ്റെ ഗുണഫലം ഓരോ പൗരനിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നവരുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ സമൃദ്ധിയും സമ്പത്തും എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം രാജ്യത്തെ ഓരോ പൗരനും വീടും വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്ന ശ്രമങ്ങൾ തുടരുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.
Story Highlights: V Muralidharan Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here