തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി അനിൽ ഒതളങ്ങ കഴിച്ചത്. ( thiruvananthapuram murder case culprit eats Cerbera odollam )
അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ പ്രതി കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസുകാർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
തിരുവനന്തപുരം ഇടവ സ്വദേശിയാണ് അനിൽ. ഇന്നലെ വൈകിട്ടാണ് പ്രതി അനിൽ ബന്ധുവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടേറ്റ വിഷ്ണുവും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: thiruvananthapuram murder case culprit eats Cerbera odollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here