Advertisement

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് നിർമ്മിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ

January 20, 2024
Google News 2 minutes Read
Rashmika Mandanna

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ മുഖ്യപ്രതി ആന്ധ്രാപ്രദേശിൽ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞവർഷം നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വീഡിയോയാണ് മോർഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശങ്ക ഉന്നയിച്ച് രം​ഗത്തെത്തിയത്. ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച ശേഷം വ്യാജ അക്കൗണ്ട് വഴിയാണ് അത് പ്രചരിപ്പിച്ചത്.

സംഭവത്തിൽ വ്യക്തിയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുന്നതും കളങ്കപ്പെടുത്തുന്നതിലും ഐപിസി 465, 469 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 66 സി (ഐഡന്റിറ്റി മോഷണം), 66 ഇ (സ്വകാര്യത ലംഘനം) എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Main accused arrested in Rashmika Mandanna deepfake video case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here