Advertisement

ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാക്കുമോ?; ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്

January 21, 2024
Google News 1 minute Read

ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്. സേലത്ത് നടക്കുന്ന സമ്മേളനം
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് നേതൃത്വം വഹിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ആണ് പ്രമേയങ്ങൾ പരിഗണിക്കുന്നത്. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
വൈകിട്ട് ആറിന് ശേഷം സമാപന സമ്മേളനം തുടങ്ങും.

ഡിഎംകെയുടെ യുവജന സമ്മേളന റാലിയിൽ അഞ്ച് ലക്ഷം കേഡർമാർ പങ്കെടുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.പരിപാടിക്കായി 1200 സ്വകാര്യ ബസുകൾ സർവീസ് നടത്തും.

ദ്രാവിഡ പ്രസ്ഥാനം, കൃഷി, സംസ്‌കാരം, കായികം, ആയോധനകല, സിനിമ തുടങ്ങി തമിഴ് സംസ്‌കാരവും അതിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്ന പ്രദർശനങ്ങൾ വേദിയിലുണ്ടാകും.

ഇതിനിടെ ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻ ഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ചർച്ച ആയിട്ടുണ്ട്‌.

Story Highlights: DMK Youth Wing Conference Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here