രജനികാന്ത് അയോധ്യയിലേക്ക്, പ്രാണപ്രതിഷ്‌ഠയിൽ പങ്കെടുക്കുന്നത് വലിയ സന്തോഷമെന്ന് താരം
അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്ത് അയോധ്യയിലേക്ക്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവച്ചത്.
രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു.
രജനികാന്തിന് പുറമേ കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Highlights: Rajinikanth leave for Ayodhya to attend the Pran Pratishtha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here