‘രോഹിത്തിനെ കൊണ്ട് സാധിക്കും, കോലി അതിന് ശ്രമിക്കരുത്’; ഉപദേശവുമായി കെ ശ്രീകാന്ത്
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഉപദേശവുമായി ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ പന്തിൽ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുന്നതിന് പകരം കോലി തന്റെ സ്വാഭാവിക ശൈലിയിൽ ഉറച്ചുനിൽക്കണം. രോഹിത് ശർമ്മ തുടക്കം മുതൽ അടിച്ച് കളിക്കാൻ കഴിവുള്ള താരമാണ്. കോലി അതിന് ശ്രമിക്കരുതെന്നും കെ ശ്രീകാന്ത്.
ഓരോ കളിക്കാരനും അവരുടേതായ ശൈലികളുണ്ട്. ഓരോരുത്തരും അവരവരുടെ ശൈലി പിന്തുടരണം. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ എന്നിവർ തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ കഴിയും. രോഹിത്തിന് അത് സാധിക്കും. വിരാട് കോലി തന്റെ സ്വാഭാവിക ശൈലിയിൽ കളിക്കണം. സമയമെടുത്ത് കളിച്ചാൽ മതി. സിക്സറുകൾ അടിക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ ആശങ്ക വേണ്ട. കളിയുടെ അവസാന ഘട്ടത്തിൽ റൺ ഒഴുക്ക് കൂട്ടാനും സിക്സറുകൾ പറത്താനും അദ്ദേഹത്തിന് കഴിവുണ്ട് – കെ ശ്രീകാന്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ കോലിയുടെ ബാറ്റിംഗ് ശൈലി കണ്ട് ആരാധകരും വിദഗ്ധരും അമ്പരന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ഗെയിമിൽ കളിക്കാതിരുന്ന കോലി, രണ്ടാം മത്സരത്തിൽ വെറും 16 പന്തിൽ 29 റൺസാണ് നേടിയത്. എന്നാൽ അടുത്ത മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കോലി പുറത്തായി. കോലിയുടെ ടി20 കരിയറിലെ ആദ്യ ഗോൾഡൻ ഡക്കായിരുന്നു ഇത്. ഇതോടെ താരത്തിൻ്റെ ബാറ്റിംഗ് ശൈലി മാറ്റം ചർച്ചയായി.
Story Highlights: ‘Rohit Sharma Is Capable Of Doing It. Virat Kohli Should’: India Legend’s Blunt Advice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here